National
പൂന: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് എൻസിപി (എസ്പി) നേതാവ് രോഹിത് പവാർ. വിമാനാപകടവുമായി ബന്ധപ്പെട്ട സാഹചര്യങ്ങളെക്കുറിച്ച് ചൊവ്വാഴ്ച വിശദമായ പ്രെസന്റേഷൻ നടത്തുമെന്നും അജിത് പവാറിന്റെ അനന്തിരവൻകൂടിയായ അദ്ദേഹം പറഞ്ഞു.
എൻസിപിയുടെ ലയനം അജിത് പവാർ ആഗ്രഹിച്ചിരുന്ന സാഹചര്യത്തിൽ ഇതിനുള്ള ശ്രമം തുടരും. എന്തുകൊണ്ടാണ് അപകടം സംഭവിച്ചത്, അത് എങ്ങനെ സംഭവിച്ചിരിക്കാം, ഈ വിഷയങ്ങളിലെല്ലാം ഉത്തരം കണ്ടെത്തേണ്ടതുണ്ട്. അതിനാണു പ്രസന്റേഷൻ.
ലയനത്തിനു പിന്നിലെ ഉദ്ദേശ്യങ്ങളും വിശദീകരിക്കും. എന്തുകൊണ്ടാണ് ലയനം നടക്കേണ്ടിയിരുന്നത്, അജിത് ദാദയുടെ യഥാർഥ ഉദ്ദേശ്യം എന്തായിരുന്നു? തുടങ്ങിയ കാര്യങ്ങളെല്ലാം വിശദീകരിക്കുമെന്നും രോഹിത് വ്യക്തമാക്കി.